Wednesday, May 7, 2025 6:50 pm

മലപ്പുറത്ത് 65 കാരനെ ഹണിട്രാപ്പിൽ കുടുക്കി; വീട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിയത് 2 ലക്ഷം

For full experience, Download our mobile application:
Get it on Google Play

പെരിന്തൽമണ്ണ : മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ രണ്ടുപേരെ ചെയ്തിരുന്നു. ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടിൽ ഷബീറലി(37), താഴെക്കോട് ബിടത്തി സോദേശി ജംഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനിൽ നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ച് പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനുപുറത്ത് എത്തിയപ്പോഴേക്കും അഞ്ച് പേരടങ്ങിയ സംഘമെത്തി തടഞ്ഞുവെച്ചു. ദൃശ്യങ്ങളും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പെരിന്തൽമണ്ണ ഇന്‍സ്പെക്ടര്‍ പ്രേംജിത്ത്, എസ് ഐ ഷിജോ സി തങ്കച്ചൻ, എസ് സി പി ഒമാരായ ഷൗക്കത്ത്, രാകേഷ്, മിഥുൻ, സി പി ഒ സൽമാൻ പള്ളിയാൽ തൊടി, സജീർ മുതുകുർശ്ശി, അജിത്ത്, സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. തികളെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അതേസമയം ഷബാനയുടെ പരാതിയിൽ ആലിപ്പറമ്പ് ബിടാത്തി പുലിക്കതടത്തിൽ മുഹമ്മദ് കുട്ടി(65)യെ എതിർകക്ഷിയാക്കി പെരിന്തൽമണ്ണ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച്17ന് രാത്രി 10.45 വീട്ടിൽ അതിക്രമിച്ച് കയറി ശരീരത്തിൽ പിടിച്ചുവെന്നാണ് പരാതി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൈലപ്രാ ദേശത്തിന് ഭക്തിയുടെ പ്രഭ ചൊരിഞ്ഞ് വലിയപള്ളിയിലെ ചെമ്പെടുപ്പ് റാസ

0
മൈലപ്രാ : സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് സമാപനം കുറിച്ച്...

മഴ മുന്നറിയിപ്പ് ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര...

ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം

0
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു....

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

0
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി...