കോഴിക്കോട് : വിജിലൻസ് നടത്തിയ പരിശോധനയിൽ ഒന്നരലക്ഷം രൂപ കൈക്കൂലി ചേവായൂർ ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് പിടികൂടി. വാഹനങ്ങളുടെ രേഖകൾ ശരിയാക്കുകയും ലൈസൻസ് സംഘടിപ്പിക്കുന്നതിനുമായി ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതായി വിവരങ്ങള്‍ ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്.ഉദ്യോഗസ്ഥർ സമീപത്ത് കട നടത്തുന്നവരുമായി വളരെയധികം സൗഹൃദം സ്ഥാപിക്കുകയും അവരിലൂടെ കൈക്കൂലി കൈപറ്റുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്താണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പെട്ടിക്കടയിൽ ഒന്നരലക്ഷം പിടിച്ച സംഭവം : പരിശോധനയിൽ കുടുങ്ങിയത് ഇടനിലക്കാരും ഉദ്യോഗസ്ഥരും
RECENT NEWS
Advertisment