റാന്നി: റോഡ് ഉന്നത നിലവാരത്തിലെത്തിയതോടെ വലിയകലുങ്ക് കനാല്‍പാലത്തിന്‍റെ ഉയരത്തെകുറിച്ചുള്ള നാട്ടുകാരുടെ ആശങ്ക അസ്ഥാനത്തായില്ല. ഇന്ന് രാവിലെ 11.30ന് ഇതുവഴിയെത്തിയ വലിയ ചരക്കു ലോറി പാലത്തിനടിയിലൂടെ കടന്നു പോകുവാനാവാതെ വന്നു. ചരക്ക് പകുതി വഴിയില്‍ ഇറക്കിയ ശേഷം യാത്ര തുടരേണ്ടി വന്നു. റാന്നി ഭാഗത്തു നിന്നും മരപ്പൊടിയുമായി എത്തിയ ലോറിയാണ് മറുവശം കടക്കാനാവാതെ കുടുങ്ങിയത്. ഇതോടെ ഇവിടെ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും പകുതി ചരക്ക് ഇറക്കി. പിന്നീട് വാഹനം മറുവശത്ത് എത്തിയ ശേഷം ഇറക്കിയ ചരക്ക് തിരികെ കയറ്റി യാത്ര തുടരുകയായിരുന്നു.
റോഡ് ഉന്നത നിലവാരത്തിലാക്കുന്നതോടെ കനാല്‍പാലവും റോഡിന്‍റെ ഉപരിതലവും തമ്മിലുള്ള ഉയരം കുറയുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു. ഇത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. വലിയ വാഹനങ്ങളുടെ ഗതാഗതത്തെ ഇതു ബാധിക്കുമെന്നുമുള്ള മുന്നറിയിപ്പ് ഇന്ന് ലോറി കുടുങ്ങിയതോടെ യാഥാര്‍ഥ്യമായി. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വലിയകലുങ്കിനും ഡിപ്പോപടിക്കുമിടയിലെ കനാല്‍പാലമാണ് വികസനമെത്തിയതോടെ നാട്ടുകാര്‍ക്ക് ബാധ്യതയായത്. റോഡിന്‍റെ ഉപരിതലവും പാലവും തമ്മില്‍ നേരത്തെ തന്നെ ഉയരക്കുറവുണ്ടായിരുന്നു.
പുതിയ റോഡു വന്നതോടെ ഇത് വര്‍ദ്ധിച്ചു. ഉയരം വര്‍ദ്ധിപ്പിക്കണമെങ്കില്‍ റോഡ് ഇവിടെ താഴ്ത്തണം. താഴ്ത്തിയാല്‍ സമീപത്തെ തോട്ടിലെ വെള്ളം റോഡിലെത്തും. പാലത്തിനിരുവശവും റോഡ് ഉയര്‍ത്തിയാണ് പണിതിരിക്കുന്നത്. പിന്നീടുള്ള പരിഹാരം ഇവിടെ മേല്‍പ്പാലമെന്നതായിരുന്നു. ഇത് ഇവിടം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പു മന്ത്രി ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ.എസ്.ടി.പി അധികൃതരും കിഫ്ബിയും മേല്‍പ്പാലമെന്ന ആശയം തള്ളി കളയുകയായിരുന്നു. ഇതോടെ വലിയ ചരക്കു വാഹനങ്ങള്‍ക്ക് റാന്നിക്കും പത്തനംതിട്ടക്കുമിടയില്‍ ബദല്‍പാത തേടേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033