തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നൽകിയ സുഹൃത്തായ സ്ത്രീ ഇന്നു പോലീസിന് വിശദമായ മൊഴി നൽകും. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. പരാതി നൽകിയ സ്ത്രീ മൊഴി നൽകാൻ തയ്യാറായിരുന്നില്ല.പരാതിയിൽ സ്ത്രീ ഉറച്ചു നിന്നാൽ എംഎൽഎക്ക് എതിരെ കേസ് എടുക്കാൻ സാധ്യത ഉണ്ട്. സ്ത്രീയെ കാണാൻ ഇല്ലെന്നു ഉന്നയിച്ചു ഒരു സുഹൃത്തു പോലീസിനെ സമീപിച്ചിരുന്നു.ഇതിന് പിന്നാലെ ആണ് സ്ത്രീ പോലീസിൽ ഇന്നലെ നേരിട്ട് എത്തിയത്.സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് പ്രതികരിച്ചത്.
എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തേക്കും ; പരാതിക്കാരി ഇന്ന് മൊഴി നൽകും
RECENT NEWS
Advertisment