കോന്നി : മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് എതിരെ കൊലകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യണം എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എം പത്തനംതിട്ട ജില്ലാ കമ്മറ്റി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. സി പി എം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ മുന്നിൽ പത്തനംതിട്ട ജില്ലാ കമ്മറ്റി ഒന്നുമല്ല. കണ്ണൂർ ജില്ലാ കമ്മറ്റിയാണ് നാട് ഭരിക്കുന്നത്. സി പി എം ന്റെ ഇരട്ടത്താപ്പ് നയമാണോ ഇത് എന്ന് എനിക്ക് സംശയമുണ്ട്. അല്ലെങ്കിൽ എന്തുകൊണ്ട് ഇവർ പി പി ദിവ്യക്ക് എതിരെ കേസ് എടുത്ത് ഇവരെ ജയിലിൽ അടക്കുന്നില്ല. സി പി എം ലെ ഇരട്ടത്താപ്പ് നയമാണ് വ്യക്തമാക്കുന്നത്. സി പി എം പത്തനംതിട്ട ജില്ലാ കമ്മറ്റി ഈ വിഷയത്തിൽ കാണിക്കുന്ന ആത്മാർഥത എത്രത്തോളം ഉണ്ടെന്ന് വരും ദിവസങ്ങളിൽ നമുക്ക് മനസിലാക്കുവാൻ സാധിക്കും. അധികാരത്തിന്റെ അഹങ്കാരമാണ് സി പി എംനെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്. കുഞ്ഞു പിണറായിമാർ കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായികൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സാജന്റെ കേസ് പോലെ ഇത് തേച്ച് മാച്ച് കളയുവാൻ ഞങ്ങൾ സമ്മതിക്കില്ല. കണ്ണൂർ ജില്ലാ കളക്റ്റർക്ക് ഈ വിഷയത്തിൽ പങ്കുണ്ട് എങ്കിൽ അതും അന്വേഷണവിധേയമാക്കണം. നവീൻ ബാബുവിന്റെ കുടുംബത്തിന് നിയമപരമായ എല്ലാ സംരക്ഷണയും കിട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1