തിരുവല്ല: ഇന്നലെ രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷോർട്ട് സർക്ക്യൂട്ട് വഴി തീപിടിത്തം ഉണ്ടായി എന്നു പറയുന്നുവെങ്കിലും ഫയർ ആന്റ് സേഫ്റ്റിയുടെ യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടോയോയെന്നും അന്വേഷിക്കണമെന്നും കോടിക്കണക്കിനു രൂപയുടെ വിദേശ മദ്യ ശേഖരം ആണ് തീകത്തി നശിച്ചു പോയിട്ടുള്ളതെയെന്നും എംപി പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതിഷ് കൊച്ചു പറമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗിസ് മാമ്മൻ, മുൻ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. റെജി തോമസ്, ഡി.സി.സി സെക്രട്ടറി റോബിൻ പരുമല, ബ്ലോക്ക് പ്രസിഡന്റ ഈപ്പൻ കുര്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ അഡ്വ. ബിനു വി. ഈപ്പൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി.ഏ.റെജിമോൻ, ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ ശ്രികാന്ത് ജി, ആർ. ജയകുമാർ, ജിജോ ചെറിയാൻ, വിശാഖ് വെൺ പാല, അഭിലാഷ് വെട്ടിക്കാട്, തോമസ് വർഗ്ഗീസ്, അലക്സ് പുത്തുപ്പള്ളിൽ, ശിവദാസ് പരുമല, ഏബി വർഗ്ഗീസ്, ജീവൻ പുളിമ്പള്ളിൽ, പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, സുസമ്മ പൗലോസ്, മിനി ജോസ് എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.