Monday, May 5, 2025 6:16 am

മുട്ടിൽ മരംമുറി ; പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. മരത്തിന്റെ ഡിഎൻഎ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. മുറിച്ച മരം തന്നെയാണ് പിടിച്ചെടുത്തത് എന്ന് തെളിഞ്ഞു കഴിഞ്ഞു. സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം കൃത്യമായ അന്വേഷണമാണ് നടത്തുന്നത്. എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഉതകുന്ന കുറ്റപത്രമാവും നൽകുക. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്നും അനന്തര നടപടികൾ വൈകില്ലെന്നും മന്ത്രി വ്യക്തമാക്കി. കേസിൽ ഭൂഉടമകളുടെ പേരിൽ നൽകിയ 7 അപേക്ഷകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയത്. ചെറുകിട കർഷകരുടെ പേരിൽ അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയിൽ വ്യക്തമായി. ചെറുകിട കർഷകരുടെയും ആദിവാസികളുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളുടെ ഭൂമിയിൽ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വൃക്ഷങ്ങൾ ഉൾപ്പടെയാണ് മുറിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങൾ ഭൂഉടമകൾക്ക് മുറിച്ച് മാറ്റാൻ സർക്കാർ നൽകിയ ഉത്തരവിന്റെ മറവിലായിരുന്നു മരംകൊള്ള.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

0
ദോഹ : കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് (62)...

കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ തുടരുന്നു

0
​ദില്ലി : പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

0
തിരുവനന്തപുരം : പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി...

അടിയന്തിര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി കരസേന

0
ചണ്ഡിഗഡ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തിര...