Friday, April 25, 2025 7:28 pm

കോവിഡ്‌ വാക്സിനേഷൻ എടുത്തവര്‍ “ഡീ ഡൈമർ ടെസ്റ്റ് (D dimer test)” എടുക്കുന്നത് അപകടസാധ്യത കുറയ്ക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ്‌ വാക്സിനേഷൻ എടുത്ത 40നും 60നും ഇടയിൽ പ്രായമുള്ളവര്‍  ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്ത ഇന്ന് വളരെ സാധാരണയായി മാറിയിരിക്കുന്നു. കാരണം വാക്സിൻ രക്തക്കുഴലുകളെ പരുക്കൻ ആക്കുകയും പതുക്കെ പതുക്കെ രക്തം കട്ട പിടിക്കുകയും ചെയ്യുന്നു. പരിഹാരം, വാക്സിൻ എടുത്തവർ ഡീ ഡൈമർ ടെസ്റ്റ് ( D dimer test) എന്ന രക്ത പരിശോധന നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് അറിയുക. ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുക –  എറണാകുളം ജില്ലയിലെ പാതാളം ഇ എസ് ഐ ആശുപത്രിയിൽ പതിപ്പിച്ചത് എന്ന പേരിൽ പ്രചരിക്കുന്ന ഒരു നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് മുകളിലുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ നോട്ടീസ് വ്യാജമാണെന്ന്‌ പറഞ്ഞ് നിരവധി പേർ പോസ്റ്റുകളുമായി കടന്നുവന്നതോടെ എല്ലാവര്‍ക്കും ആശങ്കയായി. നോട്ടീസ് വ്യാജമാണെങ്കിലും അല്ലെങ്കിലും  ഡി ഡൈമർ പരിശോധന വ്യാജമല്ല. കൊവിഡ് പ്രതിസന്ധിക്ക് ശേഷമാണ് ഡി ഡൈമർ പരിശോധന കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഡി ഡൈമർ പരിശോധനയെ ഭയക്കേണ്ടതുണ്ടോ? പരിശോധനയുടെ ആവശ്യകത എന്തെല്ലാമെന്നും അറിഞ്ഞിരിക്കണം.

രക്തം കട്ടപിടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ഒരു പ്രോട്ടീൻ ശകലമാണ് ഡി-ഡൈമർ. മുറിവുണ്ടായാൽ അമിതമായി രക്തം നഷ്ടപ്പെടുന്നത് ശരീരം തന്നെ തടയും. രക്തം കട്ടപിടിക്കുന്നതിലൂടെയാണിത്‌. ഇത് ശരീരത്തിനുള്ളിൽ നടക്കുന്ന ഒരു അടിസ്ഥാന പ്രക്രിയയാണ്. ശരീരത്തിലെ ഒരു രക്തക്കുഴലിനോ കോശത്തിനോ പരിക്കേറ്റ് രക്തസ്രാവം ഉണ്ടാകുമ്പോഴെല്ലാം രക്തം കട്ടപിടിക്കുന്നതിനും രക്തസ്രാവം തടയുന്നതിനുമായി ബോഡി കിക്ക് ഹെമോസ്റ്റാസിസ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയ ആരംഭിക്കുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ പരിക്കുകള്‍ ഇല്ലാതെയും രക്തം കട്ടപിടിക്കാറുണ്ട്. ഈ അവസ്ഥ വളരെ ഗുരുതരവും ചില സന്ദർഭങ്ങളിൽ മാരകവുമാകാം. രക്തത്തിലെ ഉയർന്ന അളവിലുള്ള ഡി-ഡൈമർ രക്തം കട്ടപിടിക്കുന്ന രോഗത്തിന്റെ സൂചനയാണ്. കാരണം ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതും തകരുന്നതും ഡി-ഡൈമറിന്റെ അളവ് പെട്ടെന്ന് ഉയരും. ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനായി ഡോക്‌ടർമാർ മിക്കപ്പോഴും ഡി-ഡൈമർ ടെസ്റ്റ് നിര്‍ദേശിക്കുന്നു. ശരീരത്തിലെ ആഴത്തിലുള്ള സിരകളിൽ, സാധാരണയായി കാലുകൾ, തുട, ഇടുപ്പ്, തലച്ചോറ്, കുടൽ, കരൾ, വൃക്ക, ശ്വാസകോസം, തലച്ചോര്‍ എന്നീ ഭാഗങ്ങളിലാണ് കൂടുതലായും രക്തം കട്ട പിടിക്കുന്നത്. ഇത്തരത്തില്‍ രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന നിര്‍ണയിക്കുന്നതിനാണ് ഡി ഡൈമര്‍ ടെസ്‌റ്റ് നടത്താന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

അതേസമയം കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഡി ഡൈമര്‍ സാധാരണയായി ഉയര്‍ന്ന രീതിയില്‍ കണ്ടുവരാറുണ്ട്. ഒരു കൊവിഡ് രോഗിക്ക് ഡി ഡൈമര്‍ ഉയര്‍ന്ന അളവിലാണെങ്കില്‍ ശ്വാസകോശത്തിലാണ് രക്തം കട്ടപിടിക്കുന്നത്. അങ്ങനെയെങ്കില്‍ ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങള്‍ രോഗിയില്‍ പ്രകടമായി തുടങ്ങും. ഡി ഡൈമര്‍ ടെസ്‌റ്റ് പോസിറ്റീവാണെങ്കില്‍ ശരീരത്തില്‍ ധാരാളം രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥം. എന്നാല്‍ ഡി ഡൈമര്‍ പരിശോധനയ്‌ക്ക് പ്രത്യേകമായി മാര്‍ഗനിര്‍ദേശങ്ങളില്ല. ആശുപത്രികളിലും ലാബുകളിലും  ഡി ഡൈമര്‍ ടെസ്‌റ്റ് നടത്താറുണ്ട്. വെറും അഞ്ച് മിനിറ്റ് സമയം മാത്രമെ ഈ പരിശോധനയ്‌ക്ക് ആവശ്യമായുള്ളു. സാധാരണ ഗതിയില്‍ രക്തം പരിശോധനയ്‌ക്ക് ശേഖരിക്കുന്നത് പോലെയുള്ള പ്രക്രിയയാണ് ഇതിനും ആവശ്യമായി വരിക. പരിശോധനയ്‌ക്ക് മുമ്പ് രോഗിക്ക് ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാര്യമില്ല. എന്നിരുന്നാലും അസുഖവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മരുന്ന കഴിക്കുന്നുണ്ടെങ്കില്‍ പരിശോധനയ്‌ക്ക് മുമ്പ് ഡോക്‌ടറുമായി ബന്ധപ്പെടണം.

പരിശോധനയ്‌ക്ക് ശേഷം രക്തം കട്ടപിടിക്കുന്നത് ഉയര്‍ന്ന അളവില്‍ കാണപ്പെട്ടാല്‍ മരണസാധ്യത വരെയുള്ളതിനാല്‍ തീര്‍ച്ചയായും ഡോക്‌ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ഗർഭധാരണം, ഹൃദ്രോഗം, ന്യൂമോണിയ അല്ലെങ്കിൽ സമീപകാലത്ത് നടന്ന ശസ്‌ത്രക്രിയയുടെ അനന്തര ഫലം തുടങ്ങിയവയും ഡി ഡൈമറിനെ ഉയര്‍ന്ന അളവില്‍ ആക്കുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. മിക്ക ലാബുകളിലും ഡി ഡൈമര്‍ ടെസ്‌റ്റ് ചെയ്യുന്നുണ്ട്. 1000 രൂപയില്‍ താഴെയാണ് നിരക്ക്. പകല്‍ ഏതു സമയത്തും പരിശോധനക്ക് രക്തം നല്‍കാം. രാവിലെ രക്തം നല്‍കിയാല്‍ വൈകുന്നേരത്തോടെ റിസള്‍ട്ട് അറിയാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആയിരം രൂപ മുടക്കി ഡി ഡൈമര്‍ ടെസ്‌റ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് കോവിഡ്‌ വന്നിട്ടുള്ളവരും കോവിഡ്‌ വാക്സിനേഷന്‍ എടുത്തിട്ടുള്ളവരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലത്ത് ബസ്സില്‍ കടത്തിയ 12 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

0
കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് കൊല്ലം ആര്യങ്കാവിൽ...

ജില്ലയിലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് നാളെ (ഏപ്രില്‍ 26)

0
പത്തനംതിട്ട : ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പട്ട് ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ള...

പാവപ്പെട്ട തൊഴിലാളികള്‍ക്ക് പെൻഷനും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല – മന്ത്രിസഭാ വാർഷികത്തിന്റെ പേരിൽ കോടികള്‍...

0
പത്തനംതിട്ട: ക്ഷേമനിധികളിൽ ചേർന്ന ലക്ഷകണക്കിന് തൊഴിലാളികള്‍ക്ക്  പെൻഷനും അനുകൂല്യങ്ങളും നല്‍കുവാന്‍ പണമില്ലെന്നു...

പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരർക്കായുള്ള തെരച്ചിൽ നീളുന്നു

0
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരർക്കായുള്ള തെരച്ചിൽ നീളുന്നു. തെർമൽ ഡിറ്റക്‌ടറുകൾ...