ചാരുംമൂട് : കായംകുളം -പുനലൂർ റോഡിൽ അമ്മൻകോവിലിനും ആദിക്കാട്ടുകുളങ്ങര ജംഗ്ഷനുമിടയിൽ റോഡരികിലുള്ള ഉണങ്ങിയ വൻമരം യാത്രക്കാർക്കും വൈദ്യുതി ലൈനിനും ഭീഷണിയാകുന്നു. മഴയും കാറ്റും ശക്തമായാൽ ഏതുനിമിഷവും നിലം പതിക്കുന്ന തരത്തിൽ മരത്തിന്റെ ഒരു ഭാഗം ഉണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണെങ്കിലും സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. നിരവധി തവണ മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീണിരുന്നു. മാസങ്ങൾക്ക് മുമ്പ് മിന്നലേറ്റതിനെ തുടർന്നാണ് മരത്തിന്റെ ഒരു ഭാഗം പൂർണമായും ഉണങ്ങിയത്. അന്തർ സംസ്ഥാന റോഡായതിനാൽ സ്കൂൾ ബസുകൾ ഉൾപ്പെടെ ആയിരകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നു പോകുന്നത്. ആദിക്കാട്ടുകുളങര എച്ച് .ഐ . എസ് എൽ. പി സ്കൂൾ നൂറ് മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിലേക്ക് പോകുന്ന കുട്ടികളടക്കം നൂറുകണക്കിന് കാൽനടയാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. മരത്തിന് സമീപത്ത് നിരവധി കച്ചവട സ്ഥാപനങ്ങളും ഒരു വീടും ഉണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033