കോട്ടയം: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അയൽവാസികളുടെ ക്രൂരമർദനം. കോട്ടയം കങ്ങഴ സ്വദേശി ജോപ്പനാണ് മർദനമേറ്റത്. സംഭവത്തിൽ അയൽവാസികളായ ദമ്പതികൾക്കെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. അയൽവാസികൾ തന്‍റെ വീടിന്റെ മുൻഭാഗത്തായി റോഡിൽ വിറകു കൊണ്ടിട്ടത് ജോപ്പൻ ചോദ്യം ചെയ്തു.ഇതേത്തുടർന്നായിരുന്നു ഭിന്നശേഷിക്കാരനായ ജോപ്പനെ ക്രൂരമായി മർദിച്ചത്. കങ്ങഴ കാരമല സ്വദേശികളായ അൻവർ, ഭാര്യ ഫാത്തിമ, മകൻ ഷൗക്കത്ത് എന്നിവരാണ് പ്രതികൾ. അൻവറും ഫാത്തിമയും യുവാവിനെ മർദിക്കുന്നത് കണ്ടെത്തിയ മകൻ ഷൗക്കത്ത് ചൂരൽ കൊണ്ട് യുവാവിനെ തലങ്ങും വിലങ്ങും അടിച്ചു. ശരീരമാസകലം പരിക്കേറ്റ ജോപ്പൻ്റെ ഇടതു കൈ പൊട്ടി. പാമ്പാടി സർക്കാർ ആശുപത്രിയിൽ ജോപ്പൻ ചികിത്സ തേടിയിരുന്നു. ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്നുള്ള മർദനം , ഭിന്നശേഷിക്കാരൻ്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്ക് എതിരായി കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കറുകച്ചാൽ പോലീസ് അറിയിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.