Tuesday, July 1, 2025 11:10 pm

വിമാനത്താവളത്തിന് മുകളിൽ ഡ്രോൺ പോലുള്ള വസ്തു? വിമാന സർവീസ് മൂന്ന് മണിക്കൂർ തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: വ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് സാമ്യമുള്ള വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അമൃ‍‍ത‍സർ വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഏകദേശം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളുടെയും ലാൻഡിംഗ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ 3 മണിക്കൂർ ബാധിച്ചു. രാത്രി 1.10 മുതൽ പുലർച്ചെ 12.45 വരെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തിങ്കളാഴ്ച രാത്രി 10.10 നാണ് സംഭവം നടന്നതെന്നും ഡ്രോൺ പോലുള്ള വസ്തുക്കളുടെ ചലനം ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നെന്നും ശ്രീ ഗുരു രാംദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഒഫീഷ്യൽ ഡയറക്ടർ സന്ദീപ് അഗർവാൾ ബുധനാഴ്ച വാർത്താ ഏജൻസിയായ പിടിഐയെ അറിയിച്ചു.

വിമാനത്താവളം പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ളതിനാൽ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എടിസി കണ്ടെത്തിയ വസ്തുക്കൾ ഡ്രോണുകളാണോയെന്നും ആരാണ് അവ പ്രവർത്തിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എയർപോർട്ട് അധികൃതർ സമീപത്തെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും സഹായം തേടിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ പരാതിയെത്തുടർന്ന് കേന്ദ്ര വ്യവസായ സുരക്ഷാ സേനയുമായി (സിഐഎസ്എഫ്) സമഗ്രമായ സംയുക്ത തിരച്ചിൽ നടത്തി വിമാനത്താവളത്തിന് ചുറ്റുമുള്ള വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി ആളുകളെ ചോദ്യം ചെയ്തെങ്കിലും വിമാനത്താവളത്തിന് സമീപം പറക്കുന്ന വസ്തുക്കളെ കുറിച്ച് ആർക്കും ഒരു വിവരവും ലഭിച്ചില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം...

0
പത്തനംതിട്ട : വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട...

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അഭിമുഖം

0
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ്...

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍ സീറ്റ് ഒഴിവ്

0
അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍...