രാജസ്ഥാൻ : രാജസ്ഥാനിലെ ജയ്പൂരിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പിന്നാലെ വീടിന് തീപിടിക്കുകയും കുട്ടികളുൾപ്പെടെ കുടുംബാംഗങ്ങളെല്ലാം വെന്തുമരിക്കുകയുമായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തി. ബിഹാറിൽ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. ജസ്ല ഗ്രാമത്തിലെ ചേരിയിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടുത്ത വിവരം ലഭിച്ചയുടൻ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോലീസും ഫോറൻസിക് സംഘവും അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.