കണ്ണൂർ : കണ്ണൂർ ഇരിട്ടി മേഖലയിൽ ഇറങ്ങിയ കടുവയുടെ ദൃശ്യം മാധ്യമങ്ങൾക്ക് ലഭിച്ചു. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവ ഇപ്പോഴുള്ളത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ നിന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്. 10 ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്.
ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാൽ തന്നെ രാത്രിയിൽ കടുവയെ കണ്ടെത്തൽ പ്രയാസമാകും. നിരവധി പട്ടികവർഗ കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ഇവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. എട്ടിടങ്ങളിലായി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. കടുവയുടെ കാൽപ്പാട് പരിശോധിച്ചതിൽ നിന്ന് രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് നിഗമനമെന്ന് വനംവകുപ്പ് പറയുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.