പന്തളം : ഉളവുക്കാട് കാരിമുക്കം ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികദിനത്തിൽ നടന്ന കെട്ടുകാഴ്ച കണ്ണിന് വിരുന്നായി. വിവിധ കരകളായ ഉളവുക്കാട് കിഴക്ക്, അമ്പലഭാഗം, ഉളവുക്കാട് വടക്ക്, ചാങ്ങയിൽ ജംഗ്ഷൻ, പുളിവേലിൽ ജംഗ്ഷൻ, ഉളവുക്കാട് പടിഞ്ഞാറ്, ഉളവുക്കാട് തെക്ക് എന്നീ കെട്ടുത്സവ സമിതികൾ അണിയിച്ചൊരുക്കിയ കെട്ടുകാഴ്ചകളാണ് ക്ഷേത്രാങ്കണത്തിൽ അണിനിരന്നത്. കെട്ടുകുതിരകളും തേരുകളും കെട്ടുകാളകളും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഉത്സവത്തിന് മാറ്റുകൂട്ടി. ക്ഷേത്രാങ്കണത്തിലെത്തിയ കാഴ്ചകൾ കാണാൻ ദേവി ജീവതയിലേറി എഴുന്നള്ളി. തുടർന്ന് കരകളുടെ ക്രമമനുസരിച്ച് കെട്ടുരുപ്പടികൾ ക്ഷേത്രത്തിൽ കളിപ്പിച്ചു. നൂറിൽപരം കലാകാരന്മാർ അണിനിരന്ന വാദ്യമേളവും ഉണ്ടായിരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.