പത്തനംതിട്ട : ക്രിസ്തുമസ് ആഘോഷങ്ങളുടെ മോടികൂട്ടാന്‍ അലങ്കാരവസ്തുക്കളുടെ വിപുലമായ ശേഖരവുമായി പത്തനംതിട്ട അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്. ആഘോഷങ്ങള്‍ എന്തായാലും അവിടെ അലങ്കാറിന്റെ സാന്നിധ്യം ഒഴിച്ചുകൂടാന്‍ പറ്റാത്തതായി മാറിക്കഴിഞ്ഞു. ക്രിസ്മസ് പ്രമാണിച്ച് അബാന്‍ ജംഗ്ഷനിലെ അലങ്കാറില്‍ പ്രത്യേക വിഭാഗംതന്നെ തുറന്നുകഴിഞ്ഞു. വിവിധ വര്‍ണ്ണങ്ങളിലും വലിപ്പത്തിലുമുള്ള ക്രിസ്മസ് ട്രീകള്‍, മനോഹരമായ പുല്‍ക്കൂടുകള്‍, വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന എല്‍.ഇ.ഡി നക്ഷത്ര വിളക്കുകള്‍, വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള അലങ്കാര ലൈറ്റുകള്‍ ഇവയെല്ലാം അലങ്കാറില്‍ എത്തിക്കഴിഞ്ഞു.
ക്രിസ്തുമസ് ട്രീകളില്‍ അലങ്കാരത്തിനായി തൂക്കുന്ന ചെറിയ മണികളും പല വര്‍ണ്ണങ്ങളില്‍ ഉള്ള ബോളുകളും കുഞ്ഞന്‍ ഗിഫ്റ്റ് ബോക്സുകളും ചെറിയ നക്ഷത്രങ്ങളും കൃത്രിമ പുഷ്പങ്ങള്‍ കൊണ്ടുള്ള ക്രിസ്മസ് ബൊക്കെകളും ഒക്കെ റെഡിയാണ്. ട്രീക്കു പുറമേ പുല്‍കൂടുകളിലും വീടിന്റെ ക്രിസ്തുമസ് കോര്‍ണറുകള്‍ അലങ്കരിക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്.
തെര്‍മോക്കോളില്‍ നിര്‍മ്മിച്ച് മുകളില്‍ നിറങ്ങള്‍ നല്‍കി എത്തുന്ന അലങ്കാര ബോളുകള്‍ക്കാണ് കൂട്ടത്തില്‍ ഏറ്റവും വിലക്കുറവ്. 6 ബോളുകള്‍ അടങ്ങിയ പാക്കറ്റിന് 39 രൂപ മുതല്‍ ലഭിക്കും. ഇതിന്റെ വലുപ്പവും നിര്‍മ്മാണ വസ്തുക്കളുടെ മൂല്യവും വര്‍ധിക്കുന്നതിന് അനുസരിച്ച് 900 രൂപ വരെ വില വരുന്ന സെറ്റുകള്‍ ഉണ്ട്.
വളരെ ചെറിയ കൃത്രിമ പൂക്കളും റിബണുകളും അലങ്കാര മണികളുമുണ്ട്. ഇത് 39 രൂപ മുതല്‍ ആയിരം രൂപയ്ക്ക് വരെ ലഭ്യമാണ്. വിവിധ റിബണുകള്‍ , വര്‍ണ്ണ കടലാസുകള്‍ ഉപയോഗിച്ചുള്ള തോരണങ്ങള്‍ , വിവിധ വര്‍ണ്ണങ്ങളിലും വലുപ്പത്തിലുമുള്ള അലങ്കാര മാലകള്‍ എന്നിവയെല്ലാം കൂട്ടത്തിലെ പ്രധാനപ്പെട്ട അലങ്കാരവസ്തുക്കളാണ്. ട്രീ ഒരുക്കാനുള്ള വസ്തുക്കള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് പാര്‍ട്ണര്‍ മുനീര്‍ പറയുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]