Saturday, July 5, 2025 1:08 pm

താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക് തീപിടിച്ച് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക് തീപിടിച്ച് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താമരക്കുളം പച്ചക്കാട് സ്വദേശി അജിമോന്റെ വിനായക ലോട്ടറീസില്‍ ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കടയ്ക്കുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. അടുത്തുള്ള കടക്കാരും മറ്റും ചേർന്ന് ഷട്ടർ തുറന്നപ്പോഴേക്കും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കമ്പ്യൂട്ടറും ഫർണീച്ചറുകളും മറ്റും കത്തിയമർന്നിരുന്നു. കായംകുളത്തുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. കടമുറിയിലെ വയറിംഗ് പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മാത്രം കത്തിപോയതായി ഉടമ അജിമോൻ പറഞ്ഞു. കമ്പ്യൂട്ടർ, ഫർണീച്ചറുകൾ മുതലായവയും കത്തിനശിച്ചു. കടമുറിക്കും നാശനഷ്ടമുണ്ട്. വിവരമറിഞ്ഞ് നൂറനാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്കാശുപത്രിയിലെ ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി

0
കോന്നി : താലൂക്കാശുപത്രിയിലുണ്ടായിരുന്ന ആംബുലൻസ് കോന്നി മെഡിക്കൽകോളേജിലേക്ക് മാറ്റി. താലൂക്കാശുപത്രിയിൽ...

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് വി ഡി...

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന്...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി

0
ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത്...

വെള്ളക്കെട്ട് ; മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര ദുരിതം

0
തിരുവല്ല : മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര...