കോന്നി : പ്രമാടത്ത് ബ്യൂട്ടിപാർലറിൽ ഉണ്ടായ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. പ്രമാടം നേതാജി സ്കൂളിന് സമീപം ജയ്സി വർഗീസ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിൽ തോപ്പിൽ വീട്ടിൽ ബിനു രാജും കുടുംബവും വാടകക്ക് താമസിച്ചു വരികയായിരുന്നു. ഈ വീടിനോട് ചേർന്ന് പ്രവർത്തിച്ചു വന്നിരുന്ന ബ്യൂട്ടിപാർലറിനാണ് തീ പിടിച്ചത്. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ കടയിലും വീടിനുള്ളിലും ആരും ഉണ്ടായിരുന്നില്ല. രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം. പത്തനംതിട്ട അഗ്നിശമനരക്ഷാ സേനയിൽ നിന്നും രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. കടക്കുള്ളിലെ സാധനങ്ങൾ പൂർണമായി കത്തി നശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പത്തനംതിട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എസ് രഞ്ജിത്ത്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ അജു, കെ കെ രമാകാന്തൻ, റ്റി നൗഷാദ്,ശ്യാം ജി കുമാർ, ജെ മോഹനൻ, എ രഞ്ജിത്,എം മായ, പി എം അഞ്ജു, ഹോം ഗാർഡ്മാരായ നസീർ, കെ എസ് ഡേവിഡ്, പി കെ അജയകുമാർ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.