കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ആവിയിൽ വീടിനുള്ളിൽ തീപിടിച്ച് ആധാരങ്ങളും പണവും കത്തിനശിച്ചു. 38 പവൻസ്വർണാഭരണങ്ങളും ഒപ്പം നശിച്ചതായി സംശയിക്കുന്നു. വലിയ പുസ്തകശേഖരമുൾപ്പെടെ കത്തിനശിക്കാൻ നീണ്ട സമയമെടുത്തതിനാൽ സ്വർണാഭരണങ്ങൾ ഉരുകിയിട്ടുണ്ടാകുമെന്നാണ് നിഗമനം. സ്വർണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഒരു മുറി പൂർണമായി കത്തിനശിച്ചു. പാണത്തൂർ ഇച്ച എന്ന എം.ബി. ഇസ്മായിൽ ഹാജിയുടെ ആവിയിൽ പള്ളിക്ക് സമീപത്തെ ഇരുനില വീടിന്റെ മുകൾനിലയിലെ മുറിയിലാണ് തീപിടു ത്തമുണ്ടായത്. ഈ സമയം മകൾ റംലയും റംലയുടെ മകൻ ഫർമാനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇസ്മായിൽ ഹാജി പള്ളിയിൽ പോയതായിരുന്നു. വീടിനുള്ളിൽ മറ്റു ഭാഗങ്ങളിലേക്ക് തീ പടരുംമുമ്പ് അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ബാഗിൽ സൂക്ഷിച്ചിരുന്ന 38 പവൻ സ്വർണാഭരണങ്ങളാണ് കത്തിനശിച്ചതായി കരുതുന്നത്. ഇന്ത്യൻ രൂപയും ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ കറൻസികളും വീടിന്റെയുൾപ്പെടെ നിരവധി ആധാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയും കത്തിനശിച്ചു. ഹോസ്ദുർഗ് പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1