കോഴിക്കോട് : ഒളവണ്ണ ചെറുപുഴയിൽ നല്ലളം പൂളക്കടവ് പാലത്തിന് സമീപം നാലു വയസ്സുകാരി മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ നാട്ടുകാർ രക്ഷപെടുത്തി. നല്ലളം മുണ്ടൊളി റഹുഫ് – ഷിജിന ദമ്പതികളുടെ മകൾ ഇസ്സ ഫാത്തിമ (നാല്) ആണ് മരിച്ചത്.
കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് സഹോദരനെ രക്ഷപെടുത്തിയത്. വെള്ളത്തില്‍ മുങ്ങിപ്പോയ ഇസ്സക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഒളവണ്ണ ചെറുപുഴയിൽ പൂളക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.