റാന്നി: കാഴ്ച നേത്രദാന സേന, എസ്.എൻ.സി.പി യോഗം റാന്നി യൂണിയന്‍ വനിത സംഘം സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്ര ക്രിയ ക്യാമ്പ് റാന്നി എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്നു. മധുരൈ അരവിന്ദ് കണ്ണാശുപത്രിയിലെ മെഡിക്കൽ സംഘമാണ് പരിശോധന നടത്തിയത്. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. കാഴ്ച ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു അധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ, റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ് കുഴികാല, വൈസ്. പ്രസിഡന്റ് സിന്ധു സഞ്ജയൻ, യൂണിയൻ മുൻ പ്രസിഡന്റ് കെ. വസന്തകുമാർ, സെക്രട്ടറി പി.എൻ സന്തോഷ് കുമാർ, റാന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയ് കുറിയാക്കോസ്, റാന്നി ഗ്രാമ പഞ്ചായത്തംഗം ശശികല രാജശേഖരൻ, വനിത സംഘം ചെയർപേഴ്സൺ ഇന്ദിര മോഹൻദാസ്, കൺവീനർ ഷീജ വാസുദേവൻ, കാഴ്ച ക്യാമ്പ് കോ – ഓർഡിനേറ്റർമാരായ അനു ടി. ശാമുവേൽ, ഷിജു എം. സാംസൺ, വനിത സംഘം ഭാരവാഹികളായ മണിയമ്മ ചന്ദ്രൻ, രമ്യ സുരേഷ്, നിർമ്മല ജനാർദനൻ, കിഷോർ പെരുന്നാട് എന്നിവർ സംസാരിച്ചു. തിമിര രോഗികളെ തിരുനെൽവേലി അരവിന്ദ് ആശുപത്രിയിലെത്തിച്ച് സൗജന്യമായി ശസ്ത്രക്രിയയും നടത്തുന്നതാണ്. ക്യാമ്പിലെത്തിയ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സയും നൽകി.