തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെയും തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജിൻ്റെയും സംയുക്ത അഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തണ്ണിത്തോട് സെൻ്റ് ആൻറണീസ് സ്ക്കൂൾ ഓഡിറ്റേറിയത്തിൽ വെച്ച് നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം വി അമ്പിളി ഉദ്ഘാടനം ചെയ്തു. കെ സി സി സോൺ പ്രസിഡൻ്റ് റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കെ സാമുവേൽ, കെ സി സി വൈസ് പ്രസിഡൻ്റ് ഫാദർ ഓ എം ശമുവേൽ, ബിലിവേഴ്സ് ചർച്ച് മനേജർ അവിരാജ് ചാക്കോ പഞ്ചായത്ത് അംഗം കെ അർ ഉഷാ പങ്കെടുത്തു.
‘ആരോഗ്യ ഇൻഷുറൻസ് കാലത്തിൻ്റെ ആവശ്യം’ എന്ന വിഷയത്തിൽ ക്ലാസ്സുകൾക്ക് സ്റ്റാർ ഹെൽത്ത് പത്തനംതിട്ട ഓഫീസ് മാനേജർ രതീഷ് കുമാർ സീനിയർ സെയിൽസ് മാനേജർ ഗണേശ് ജി നേതൃത്വം നൽകി. സോൺ സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൽ എം മത്തായി, കെ സി സി എക്സിക്യൂട്ടിവ് അംഗങ്ങളായ ജോയിക്കുട്ടി ചേടിയത്ത്, കെ വി സാമുവേൽ, ബ്ലസൻ മാത്യു, അനു റ്റി ജോസഫ്, അൻസൻ ഡാനിയേൽ, ഷിജു മാത്യു, ബിജു മാത്യു ,ജോബിൻ കോശി, ജോൺ കിഴക്കേതിൽ ,ജോയൽ പി ജിജി, ടി എം വർഗ്ഗീസ്, ഇടിച്ചാണ്ടി മാത്യു, ജോൺ ആയിനവിളയിൽ, ലിജു തോമസ് എന്നിവരും ക്യാമ്പ് കോ ഓർഡിനേറ്റേഴ്സ് ആയ എബ്രാഹാം പി ജെ, പ്രിൻസി ഗോസ്, റ്റോംസി കോശി, ഷെഫി ജെയിംസ്, ജെഫി ജെയിംസ് എന്നിവർ പങ്കെടുത്തു.