കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് കോഴിക്കോട് കടലോരത്ത് ഭീമൻ മണൽശില്പം ഒരുക്കി. കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിലാണ് കലാരൂപങ്ങളെ കോർത്തിണക്കിയ മനോഹരമായ മണൽ ശില്പം ഒരുക്കിയിട്ടുള്ളത്. കലാകാരൻ ഗുരുകുലം ബാബുവും സംഘവുമാണ് മണൽശില്പം ഒരുക്കിയത്. ബിഇ എം ഗേൾസ് സ്കൂൾ ജെ ആർ സി അംഗങ്ങൾ, ഗവ. ടി ടി ഐ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഇതിൽ പങ്കാളികളായി. ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കലോത്സവം ചെയർമാനും എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പബ്ലിസിറ്റി ചെയർമാൻ അഡ്വ. സച്ചിൻ ദേവ് എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, പബ്ലിസിറ്റി കൺവീനർ പി എം മുഹമ്മദലി, ജോയിന്റ് കൺവീനർമാരായ ടി കെ എ ഹിബത്തുള്ള മാസ്റ്റർ, എൻ പി അസീസ്, പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, ഡി ഡി ഇ മനോജ് കുമാർ, ജെ ആർ സി ജില്ലാ കോർഡിനേറ്റർ സിന്ധു സൈമൺ, എൻ പി എ കബീർ, ഡോ. ബിന്ദു, ഫിറോസ്, സൈനുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മുൻ കലോത്സവ വിജയി ഡോ. ശ്രീലക്ഷ്മി ഗാനം ആലപിച്ചു. കച്ചേരിക്കുന്ന് ജി.എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക.കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14000 പേർ കലോത്സവത്തിൽ പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.