പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ പരേഡും വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തെ പൂര്‍ണതയിലെത്തിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47ന് ആറന്മുള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.കെ. മനോജ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും 8.55ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യരും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. 9ന് മുഖ്യാതിഥി ആരോഗ്യമന്ത്രി വീണാജോര്‍ജ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് 76-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ദേശീയ പതാക ഉയര്‍ത്തി വന്ദിച്ചു. യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. 9.05ന് മന്ത്രി വീണാജോര്‍ജ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.10 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.20ന് മന്ത്രി വീണാ ജോര്‍ജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
പോലീസിന്റെ ഡിഎച്ച്ക്യു, ലോക്കല്‍, വനിതാ പോലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ പ്ലാറ്റൂണുകളും, ഫോറസ്റ്റ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളുടെ ഓരോ പ്ലാറ്റൂണുകളും ഉള്‍പ്പടെ ആറ് പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. കൂടാതെ എന്‍.സി.സി, എസ് പി സി, ബാന്‍ഡ് വിഭാഗം, ഗൈഡ്‌സ്, റെഡ്‌ക്രോസ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് വിഭാഗം എന്നിവരും പരേഡില്‍ പങ്കെടുത്തു. ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്ലാറ്റൂണിനെ റിസര്‍വ് സബ് ഇന്‍സ്പക്ടര്‍ ടി. മോഹനന്‍ പിള്ളയും, ലോക്കല്‍ പോലീസ് പ്ലാറ്റൂണിനെ സബ് ഇന്‍സ്പക്ടര്‍ സജു എബ്രഹാമും, ലോക്കല്‍ വനിതാ പൊലീസ് പ്ലാറ്റൂണിനെ സബ് ഇന്‍സ്പക്ടര്‍ ആതിര പവിത്രനും, എക്‌സൈസ് പ്ലാറ്റൂണിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ശ്യാംകുമാറും, ഫയര്‍ഫോഴ്‌സ് പ്ലാറ്റൂണിനെ പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ എം.ഡി. ഷിബുവും, ഫോറസ്റ്റ് പ്ലാറ്റൂണിനെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. സുനിലും നയിച്ചു.
അഥിരത് എം. കുമാര്‍ നയിച്ച വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ബാന്‍ഡ് വിഭാഗം, അഷദ് എസ് ബിജു നയിച്ച കാതോലിക്കേറ്റ് കോളജ് എന്‍ സി സി വിഭാഗം, അമില്‍ മേരി ജേക്കബ് നയിച്ച പത്തനംതിട്ട മാര്‍ത്തോമ എച്ച് എസ് എസിന്റെ എന്‍ സി സി വിഭാഗം, അഭിജിത്ത് നയിച്ച ഐരവണ്‍ പിഎസ്വിപിഎച്ച് എസ് എസിന്റെ എസ് പി സി എച്ച് എസ് എസ് വിഭാഗം, എസ്. സൂര്യ നയിച്ച ജി എച്ച് എസ് എസിന്റെ എസ് പി സി എച്ച് എസ് എസ് വിഭാഗം, ജി. അപര്‍ണ നയിച്ച ജിഎച്ച്എസ്എസ് കൂടലിന്റെ എസ് പി സി എച്ച് എസ് വിഭാഗം, ശരത് ശങ്കര്‍ നയിച്ച തെങ്ങമം ജി എച്ച് എസ് എസിന്റെ എസ് പി സി എച്ച് എസ് വിഭാഗം, അര്‍ച്ചനാ അനില്‍കുമാര്‍ നയിച്ച നിരണം സെന്റ് മേരീസ് എച്ച്എസ്എസിന്റെ ബാന്റ് വിഭാഗം, ആന്‍ മറിയം മാത്യു നയിച്ച സെന്റ് ബെനഡിക്ട് എച്ച് എസിന്റെ എസ് പി സി എച്ച് എസ് വിഭാഗം, ഗംഗ നയിച്ച കടമ്പനാട് വിവേകാനന്ദ എച്ച് എസ്‌ഫോര്‍ ഗേള്‍സിന്റെ എസ് പി സി എച്ച് എസ് വിഭാഗം, ആന്‍ മേരി മാത്യു നയിച്ച പ്രമാടം നേതാജി എച്ച് എസിന്റെ ഗൈഡ്‌സ് വിഭാഗം, വിഷ്ണുപ്രിയ എം നായര്‍ നയിച്ച പ്രമാടം നേതാജി എച്ച് എസിന്റെ റെഡ് ക്രോസ് വിഭാഗം, ജി.സാബു നയിച്ച സിവില്‍ ഡിഫന്‍സ് വിഭാഗം, യമീമ നയിച്ച മല്ലപ്പള്ളി സെന്റ് ഫിലോമിന യുപി സ്‌കൂളിന്റെ ബാന്റ് വിഭാഗവും പരേഡില്‍ അണിനിരന്നു. അടൂര്‍ സെന്റ് മേരീസ് എംഎംജി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടി ചടങ്ങിന്റെ മാറ്റു കൂട്ടി.