പത്തനംതിട്ട : ജില്ലാ നഗരസഭയും കുമ്പഴ നഗര പ്രാഥമികരോഗ്യ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന ആരോഗ്യ മേള നാളെ (11/03/2023) കുമ്പഴ എം ഡി എൽ പി സ്കൂളിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെറി അലക്സ് അധ്യക്ഷനാകും. മേളയിൽ അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പുകൾ ഉണ്ടാകും. കാൻസർ രോഗ നിർണയ ക്യാമ്പുകൾ , ജീവിത ശൈലി രോഗ നിർണയ ക്യാമ്പുകൾ തുടങ്ങിയവയും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇ – സഞ്ജീവനി ടെലി മെഡിസിൻ സംവിധാനത്തിലൂടെ മേളയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. രോഗ വിവരങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഇ – ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങളും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയിലൂടെ പൊതുജനങ്ങൾക്ക് അറിയാൻ കഴിയും. മേളയുടെ ഭാഗമായി വിവിധ സെമിനാറുകളും ബോധവൽക്കരണ ക്യാമ്പുകളും ക്രമീകരിച്ചിട്ടുണ്ട്.
കുടുംബശ്രീ സ്റ്റാളുകൾ, സെൽഫി കോർണർ തുടങ്ങിയവ കൂടാതെ ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനവും മേളയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും. മേള രാവിലെ 10 മണി മുതൽ ആരംഭിക്കും. മേളയിലെ സൗജന്യമായ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെറി അലക്സ് പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.