തിരുവനന്തപുരം: വര്‍ക്കലയിൽ വീട് കുത്തിത്തുറന്ന് 22 പവൻ സ്വര്‍ണം കവര്‍ന്നു. കുരയ്ക്കണ്ണി വിളക്കുളം സ്വദേശി ഉമറുൽ ഫാറൂഖിന്‍റെ വീട്ടിലാണ് മോഷണം. അര്‍ദ്ധരാത്രിയിൽ ബന്ധുവിന്‍റെ മരണ വീട്ടിൽ പോയ തക്കം നോക്കിയാണ് മോഷ്ടാവ് വീടിന് അകത്തുകടന്നത്. ആസാദ് സ്റ്റേഡിയത്തിന് സമീപമുള്ള വീട്ടിലായിരുന്നു മോഷണം. രാത്രി 11.30 -ന് ബന്ധുവിന്‍റെ മരണവീട്ടിൽ പോയി പുലര്‍ച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്. വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് 9,20,000 രൂപ വിലവരുന്ന ആഭരണങ്ങൾ കവര്‍ന്നത്.
കൃത്യത്തിന് ശേഷം വീടിന്‍റെ പിൻവാതിലിലൂടെയാണ് മോഷ്ടാവ് പുറത്ത് കടന്നത്. മൂന്ന് മുറിയിലേയും അലമാര കുത്തിത്തുറന്നു. മകന്‍റെ വീട് നിര്‍മ്മാണത്തിന് സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ വിടിനകത്ത് നിലത്ത് നിന്ന് കണ്ടെത്തി. മോഷണ മുതലുമായി പ്രതി കടന്നുകളയുന്നതിനിടെ നിലത്ത് വീണതാകാമെന്നാണ് നിഗമനം. വീട്ടിലെ മറ്റൊരു ഡ്രോയറിലെ പണവും നഷ്ടപ്പെട്ടിട്ടില്ല. ഡോഗ് സ്‍ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതിയെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് വര്‍ക്കല പോലീസ് അറിയിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.