ന്യൂഡല്‍ഹി : രൂപയുടെമൂല്യത്തില്‍റെക്കോഡ്ഇടിവ്. വര്‍ധിച്ചുവരുന്നവ്യാപാരക്കമ്മി, വിദേശനാണ്യ ശേഖരത്തിലെ ഇടിവ്, ഇന്ധന വിലവര്‍ധന എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന വിനിമയനിരക്കായ 79.48ലേക്ക് തിങ്കളാഴ്ച രൂപ കൂപ്പുകുത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച 79.25ൽനിന്ന് 23 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ നാല് പൈസ നഷ്ടത്തിൽ 79.3 നിലവാരത്തിൽ വ്യാപാരം ആരംഭിച്ച രൂപ ഒടുവിൽ 79.43ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
2022 ജനുവരി 12 ന് ഒരു ഡോളറിന് 73.77 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. എന്നാൽ അതിനുശേഷം 5 രൂപയിലധികം ഇടിഞ്ഞ് ഇന്ന് 79.37 ൽ എത്തി നിൽക്കുന്നു. വിദേശ നിക്ഷേപങ്ങൾ പിൻവലിയുന്നതും ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതും ഡോളർ സൂചിക ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ 79.16 ൽ ആണ് രൂപയുടെ വിനിമയം നടന്നത്. സർക്കാരിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 25.63 ബില്യൺ ഡോളറായി ഉയർന്നു. രാജ്യത്തിന്റെ ചരക്ക് കയറ്റുമതി ജൂണിൽ 16.78 ശതമാനം ഉയർന്ന് 37.94 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 51 ശതമാനം വർധിച്ച് 63.58 ബില്യൺ ഡോളറിലെത്തി.
2021 മെയ് മാസത്തിൽ വ്യാപാര കമ്മി 6.53 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022 ആയപ്പോൾ 24.29 ബില്യൺ ഡോളറായി. മേയിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയർന്ന് 38.94 ബില്യൺ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 62.83 ശതമാനം വർദ്ധിച്ചു. അതേസമയം, ആഭ്യന്തര കറന്‍സിയില്‍ അന്താരാഷ്ട്ര ഇപാടുകള്‍നടത്തി മൂല്യമുയര്‍ത്താനുള്ള നീക്കം റിസര്‍വ് ബാങ്ക് തുടങ്ങിയിട്ടുണ്ട്. രൂപയില്‍ ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍നടത്താന്‍ ആര്‍ബിഐ ശ്രമംനടത്തിവരികയാണ്. ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.