മല്ലപ്പള്ളി : പെരുമ്പെട്ടി അമ്പലവയൽ പാടശേഖരത്തില്‍ വന്‍ തീപിടുത്തം. ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിനായി ഉണ്ടാക്കിയ സംഭരണപുരയും കൃഷിയിടവും കത്തിനശിച്ചു. സമീപ കൃഷിയിടങ്ങളിലേക്ക് തീ വ്യാപിക്കാഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത് പുറത്തറിഞ്ഞത്. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് സംശയിക്കുന്നു. കർഷകരുടെ ഉൽപ്പന്നങ്ങളും ആയുധങ്ങളും സൂക്ഷിക്കുന്നതിനും
വിശ്രമിക്കുന്നതിനായുമുള്ള ഷെഡും പൂർണമായും കത്തി. പ്രദേശത്ത് കാട്ടുപന്നിയുടെ വരവ് തടയുന്നതിന് സ്ഥാപിച്ചിരുന്ന വേലിയും 18 മീറ്റർ നീളത്തിൽ കത്തിയമർന്നിട്ടുണ്ട്. സമീപ പുരയിടങ്ങളിലെ റബറിനും കമുകിനും മരച്ചീനി കൃഷിക്കും സാരമായി അഗ്നിബാധയേറ്റിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണവും കൃഷി വിള മോഷണത്താലും കർഷകർ വലയുകയാണ്. തീ പിടിച്ച് കൃഷി നശിച്ചതോടെ കർഷകർ ഏറെ ദുരിതത്തിലായിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക