കൊച്ചി : പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പൂർണ പിന്തുണ നൽകുന്നതായി സൂചിപ്പിച്ച് എ.കെ ആന്റണി. പാർട്ടി പ്രശ്നങ്ങളിൽ മധ്യസ്ഥതയ്ക്കില്ലെന്ന് എ.ഐ.സി.സി നേതൃത്വത്തോട് എ.കെ ആന്റണി വ്യക്തമാക്കി. അഭിപ്രായം പറയാത്തതിന് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമെന്ന് വിമർശനം. ഇപ്പോൾ ഗ്രൂപ്പുകൾക്ക് വഴങ്ങിയാൽ പാർട്ടിക്ക് അത് ഗുണം ചെയ്യില്ലെന്നും എ.കെ ആന്റണി അറിയിച്ചു. രമേശ് ചെന്നിത്തല കെ.പി.സി.സി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതിന് പിന്നാലെയാണ് എ.കെ ആന്റണി തന്റെ നിലപാട് വ്യക്തമാക്കുന്നത്.
പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനും പൂർണ പിന്തുണ അറിയിച്ച് എ.കെ ആന്റണി
RECENT NEWS
Advertisment