തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തൃശൂര്‍- കോട്ടയം റൂട്ടിലോടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന്തീയണയ്ക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റും എഞ്ചിന്റെ ഭാഗവും പൂര്‍ണമായും കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുമ്പിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് റോഡിന്റെ വശത്തേക്ക് ഒതുക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ വേഗം പുറത്തിറക്കി. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീ അണയ്ക്കുന്നതിനിടെ വിവരം അറിഞ്ഞ് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും രംഗത്തെത്തി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.