അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളി സംഗമം നടത്തി. പഞ്ചായത്തിലെ വാർഡ് 3 കൊക്കത്തോട്, വാർഡ് 4 നെല്ലിക്കാപ്പാറ, വാർഡ് 5 കല്ലേലിത്തോട്ടം എന്നീ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി ആയിരുന്നു യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രേഷ്മ മറിയം റോയ് ഉദ്ഘാടനം നിർവഹിച്ചു. മൂന്നാം വാർഡ് മെമ്പർ വികെ രഘു അധ്യക്ഷ പ്രസംഗവും നാലാം വാർഡ് മെമ്പർ ജോജു വർഗീസ് സ്വാഗതവും പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ഉള്ള പ്രവൃത്തികളെ കുറിച്ചും പുതിയ പ്രവർത്തികൾ ഏറ്റെടുക്കുന്നതിനെ കുറിച്ചും വിശദമായ ചർച്ച നടത്തി. തൊഴിലാളികളുടെ പരാതികൾക്ക് മറുപടി നൽകി. വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഉള്ള അപേക്ഷകൾ വിതരണം ചെയ്തു. സോഷ്യൽ ഓഡിറ്റ് പഞ്ചായത്ത് റിസോഴ്സ് പേഴ്സന്മാരായ റസീന, ജിബിൻ, പഞ്ചായത്ത് തൊഴിലുറപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ ആശംസ അറിയിച്ചു രേഖപ്പെടുത്തി. സിഡിഎസ് വൈസ് ചെയർപേഴ്സൺ നന്ദി രേഖപ്പെടുത്തി യോഗം പിരിഞ്ഞു.