പത്തനംതിട്ട : കവിയും നവോത്ഥാന നായകനും മാത്രമല്ല നാടിന്റെ ഭാവിയെ തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ് കൂടിയാണ് മൂലൂർ എസ് പദ്മനാഭ പണിക്കരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 37 – മത് മൂലൂർ അവാർഡ് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയതയ്ക്കും വേർതിരിവുകൾക്കും എതിരെ വലിയ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. എന്നാൽ അദ്ദേഹത്തിന് വേണ്ട പരിഗണന ലഭിച്ചോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. അത് മനസിലാക്കി കൊണ്ട് അടുത്ത ഒരു വർഷക്കാലത്തേക്ക് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ട ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടി പിടിച്ചു വാണ നാടാണ് കേരളം. അത്തരം വേർതിരിവുകൾക്ക് എതിരെ രംഗത്തു വന്ന ആളാണ് ശ്രീ നാരായണ ഗുരു. ഗുരുവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സാമൂഹ്യ പരിഷ്കർത്താക്കൾ ഉയർന്നു വന്നത്. അതിൽ ഏറ്റവും ആർജവമുള്ള നവോത്ഥാന നായകൻ ആയിരുന്നു മൂലൂർ. അവർണരായ കവികളെ ഒഴിവാക്കി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കവിഭാരതം എഴുതിയപ്പോൾ അതിനെ എതിർത്തു കൊണ്ടാണ് മൂലൂർ കവിരാമായണം രചിച്ചത്. അവർണന് സാഹിത്യ രംഗത്തേക്ക് കടന്നു വരാനുള്ള വിലക്ക് മാറിയത് പോലും മൂലൂരിന്റെ കടന്ന് വരവോടു കൂടിയാണ്. മുറജപം അവസാനിപ്പിക്കാൻ കവിതയിലൂടെ നിവേദനം നൽകി.
കുടിപ്പള്ളിക്കൂടം മുതൽ ട്രെയിനിങ് സെന്ററുകൾ വരെ മൂലൂർ സ്ഥാപിച്ചു.
ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുക മാത്രമല്ല അത് പ്രചരിപ്പിക്കുന്നതിനും മുൻ കൈ എടുത്തു. മൂലൂരിന്റെ സ്മരണ ഉയർത്തുന്ന വേദികളിൽ എല്ലാം ഗുരുവിന്റെ ആശയങ്ങൾ കൂടി ചർച്ച ചെയ്യണമെന്നും പുതു തലമുറ ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കാൻ മുൻപിലേക്ക് വരണമെന്നും മന്ത്രി പറഞ്ഞു.
സരസകവി മൂലൂർ എസ്. പദ്മനാഭപണിക്കരുടെ സ്മരണക്കായി പ്രവർത്തിക്കുന്ന ഇലവുംതിട്ട മൂലൂർ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാസമാഹാരത്തിന് വർഷംതോറും മൂലൂർ അവാർഡ് നൽകി വരുന്നുണ്ട്. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മൂലൂർ അവാർഡിനായി ഡോ. ഷീജ വക്കം രചിച്ച ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയാണ് അർഹമായത്. ഡോ. ഷീജ വക്കത്തിനു മന്ത്രി സജി ചെറിയാൻ അവാർഡ് സമ്മാനിച്ചു.
പ്രൊഫ. മാലൂർ മുരളീധരൻ പ്രൊഫ. പി.ഡി. ശശിധരൻ പ്രൊഫ. കെ. രാജേഷ് കുമാർ എന്നിവർ അംഗങ്ങളായ പുരസ്കാര നിർണയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മൂലൂർ സ്മാരക സമിതി വൈസ് പ്രസിഡന്റും മുൻ എം എൽ എ യുമായ കെ സി രാജഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുലൂർ സ്മാരക സമിതി ജനറൽ സെക്രട്ടറി വി. വിനോദ്, ട്രഷറർ കെ. എൻ. ശിവരാജൻ, സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്, ഡോ. മണക്കാല ഗോപാലകൃഷ്ണൻ, അവാർഡ് നിർണയ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.