പത്തനംതിട്ട: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മഞ്ഞ, നീല കാര്‍ഡ് വിഭാഗങ്ങള്‍ക്ക് ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കൊടുക്കാന്‍ സാധിക്കാത്ത പിണറായി സര്‍ക്കാര്‍ ബ്രൂവറി, വൈന്‍ വില്‍പനയിലൂടെ അഴിമതിക്ക് അവസരം കാത്തിരിക്കുകയാണെന്നും കെ.പി.സി.സി അംഗം പി. മോഹന്‍ രാജ് പറഞ്ഞു. ആറന്മുള, പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംയുക്തമായി കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തുവാന്‍ ആലോചിക്കുന്ന പിണറായി സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിച്ച റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നതോടെ എല്ലാ ജനവിഭാഗങ്ങളെയും കൊള്ളയടിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ലക്ഷത്തി നാല്‍പത്തിനാലായിരം ലിറ്റര്‍ മണ്ണെണ്ണ ജില്ലയിലെ എ.വൈ കാര്‍ഡ് ഉടമകള്‍ക്കും വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലഭിക്കേണ്ടത് രണ്ടു വര്‍ഷമായി കുടിശ്ശികയാണ്. മണ്ണെണ്ണ ഇന്ന് ജില്ലയില്‍ കിട്ടാ കനിയാണെന്നും മോഹന്‍രാജ് പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, റോഷന്‍ നായര്‍, സുനില്‍. എസ്. ലാല്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജി. രഘുനാഥ്, സുനില്‍ പുല്ലാട്, റോജിപോള്‍ ദാനിയേല്‍, കെ. ശിവപ്രസാദ്, വിജയ് ഇന്ദുചൂഡന്‍, രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, എം.ബി. സത്യന്‍, അബ്ദുള്‍കലാം ആസാദ്, പി.കെ. ഇക്ബാല്‍, അജിത്ത് മണ്ണില്‍, വി.ജി. കൃഷ്ണദാസ്, ഫിലിപ്പ് അഞ്ചാനി, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, കെ.പി. മുകുന്ദന്‍, എ. ഫറൂഖ്, ജോമോന്‍ പുതുപറമ്പില്‍, എം.ആര്‍. രമേശ്, ടെറ്റസ് കാഞ്ഞിരമണ്ണില്‍, എം.കെ. മണികണ്ഠന്‍, സാജന്‍ കുഴിവേലി, മോഹനന്‍ പിള്ള, സജി കെ. സൈമണ്‍, സി.കെ. അര്‍ജുനന്‍, ജോണ്‍ തോമസ്, അഷറഫ് അപ്പാക്കുട്ടി, സ്റ്റാന്‍ലി ജോര്‍ജ്, അഖില്‍ അഴൂര്‍, അന്നമ്മ ഫിലിപ്പ്, റോസ്ലിന്‍ സന്തോഷ്, അഫ്സല്‍ ആനപ്പാറ, അംബിക വേണു, മേഴ്സി വര്‍ഗ്ഗീസ്, ആനി സജി, ആന്‍സി തോമസ്, മേഴ്സി ശാമുവല്‍, മോനി വര്‍ഗ്ഗീസ്, സജിനി മോഹന്‍, ഷീന രാജേഷ്, ഫാത്തിമ, വിഷ്ണു ആര്‍. പിള്ള, സി.കെ.അശോക് കുമാര്‍, ബിജു മലയില്‍, ലീല രാജന്‍, ബിനു റ്റി. ഡേവിഡ്, മോഹനന്‍ നായര്‍, ജോസ് കൊടുന്തറ, അനീഷ് ചക്കുംങ്കല്‍, ഇന്ദിരപ്രേം, ടെറിന്‍ ജോര്‍ജ്, എം.സി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.