തിരുവനന്തപുരം : വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് നൂതന ആശയങ്ങൾ സമർപ്പിക്കാന്‍ അവസരം. കേരള ഡെവലപ്‌മെന്‍റ് ആന്‍റ് ഇന്നോവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്‍റെ (കെ-ഡിസ്‌ക്) ‘ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം’ പദ്ധതിയുടെ ഭാഗമായുള്ള ഇന്നോവേഷൻ ചലഞ്ച് 2023 ലേക്ക് ഇപ്പോൾ ആശയങ്ങൾ സമർപ്പിക്കാം. ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് സമ്മാനമുണ്ട്. കൃഷിയും സസ്യശാസ്ത്രവും, അനിമൽ ഹസ്ബൻഡറി ആൻഡ് പൗൾട്രി സയൻസസ്, ഫിഷറീസ് ആൻഡ് ഒഷൻ സയൻസസ്, ഡയറി, ഫുഡ് ടെക്നോളജി, പുനരുപയോഗം, ഊർജ സംരക്ഷണം, ഇ-മൊബിലിറ്റി, കാർബൺ വേർതിരിക്കൽ, മാലിന്യ നിർമാർജനം എന്നീ ആശയങ്ങളുടെ പ്രോജെക്ടുകളാണ് സമർപ്പിക്കേണ്ടത്.
കേരള വെറ്റനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി (കെ.വി.എ.എസ്.യു), കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി (കെ.ടി.യു), കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി (കെ.എ.യു), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) തുടങ്ങിയവയിലെ വിദ്യാർത്ഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലയിലെ പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് പ്രാദേശികതല ഉത്പാദനം, സാങ്കേതികവിദ്യ തുടങ്ങിയവ സംബന്ധിച്ച ആശയങ്ങൾ സമർപ്പിക്കാൻ അവസരം. മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുക. ഒന്നാം വിഭാഗത്തിൽ വിദ്യാർത്ഥികൾ, രണ്ടാം വിഭാഗത്തിൽ പി എച്ച് ഡി സ്കോളർ, മൂന്നിൽ സ്റ്റാർട്ടപ്പുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനകം ബിടെക്, മാസ്റ്റേഴ്സ് , പിഎച്ച്ഡി പൂർത്തിയായവർക്കും അതാത് വിഭാഗത്തിൽ അപേക്ഷിക്കാം. പ്രോജെക്ടുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. kdisc.kerala.gov.in/oloi/challenge എന്ന വെബ്സൈറ്റ് വഴി ആശയങ്ങൾ സമർപ്പിക്കാം. ഫോൺ : 8547510783, 9645106643.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.