തിരുവനന്തപുരം: നിയമസഭയില്‍ കയ്യാങ്കളി ഉണ്ടായത് അന്നത്തെ സവിശേഷ സാഹചര്യത്തിലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. വിദ്യാഭ്യാസമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും ഉള്‍പ്പെടെയുള്ള പ്രതികള്‍ വിചാരണ നേരിടുന്ന പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പരാമര്‍ശം. കയ്യാങ്കളി പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാവാകാതിരിക്കുന്നതാണ് സഭയ്ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവർണർ ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും സ്പീക്കർ കണ്ണൂരിൽ പറഞ്ഞു.
സഭയിലെ കയ്യാങ്കളി സവിശേഷ സാഹചര്യത്തിൽ ; ഒഴിവാക്കപ്പെടേണ്ടത് : സ്പീക്കർ
RECENT NEWS
Advertisment