ജൂൺ മാസം ബിഗ് ടിക്കറ്റിലൂടെ ആഴ്ച്ചതോറും 23 പേർക്ക് വമ്പൻ സമ്മാനങ്ങൾ നേടാം. ഒരു ലക്ഷം ദിർഹം, 10,000 ദിർഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ജൂണിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർ സ്വാഭാവികമായും ആഴ്ച്ച നറുക്കെടുപ്പുകളിലും പങ്കെടുക്കാൻ യോഗ്യത നേടും. മൂന്നു പേർ ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം നേടും. 20 പേർക്ക് 10,000 ദിർഹം വീതവും നേടാം. ജൂലൈ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടാനുള്ള അവസരവുമുണ്ട്. ജൂൺ 30 വരെ ഓൺലൈനായി http://www.bigticket.ae/ വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്ന് വാങ്ങാം.
ജോസഫ് അലക്സ്
മലയാളിയായ ജോസഫ് അലക്സ് ഒരു ലക്ഷം ദിർഹം നേടി. 15 വർഷമായി ദുബായിൽ തന്നെ ജീവിക്കുകയാണ് പ്രൊഡക്ഷൻ സൂപ്പർവൈസറായ ജോസഫ്. മൂന്നു വർഷമായി സ്ഥിരമായി ഒൻപത് സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട് ജോസഫ്. തനിക്ക് ലഭിച്ച പ്രൈസ് മണിയിൽ ഒരു പങ്ക് വീട്ടിലേക്ക് അയക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
റെനി റോബർട്ട്
38 വയസ്സുകാരനായ റെനി പത്ത് വർഷമായി സൗദി അറേബ്യയിൽ ജീവിക്കുകയാണ്. നാലു വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. നെറ്റ് വർക്ക് എൻജീനിയറായ റെനി. ഒൻപത് സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് കളിക്കാറ്. വിജയിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി കോൾ ലഭിച്ചതെന്ന് റെനി പറയുന്നു.
പി. വർക്കി
അബുദാബി വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നാണ് ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ച ടിക്കറ്റ് പി. വർക്കി വാങ്ങിയത്.