മസ്‌കത്ത്: ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും. ഈ വർഷം ഒമാനിൽ നിന്ന് അഞ്ഞൂറ് പ്രവാസികൾക്കാണ് ഹജ്ജിന് അവസരം അനുവദിച്ചിട്ടുള്ളത്. ശനിയാഴ്ച പുലർച്ചെ 4.30ന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്നാണ് സംഘം യാത്ര തിരിക്കുക. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിൻറെ സഹകരത്തോടെ മസ്‌കത്ത് സുന്നീ സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്. ഈ വർഷം യാത്രാ സംഘത്തിൽ 60 മലയാളികളുണ്ടെന്ന് സുന്നീ സെന്റർ ഹജ്ജ് വിഭാഗം ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം സുന്നിസെന്റർ ഹജ്ജ് യാത്ര സംഘടിപ്പിച്ചിരുന്നെങ്കിലും 26 മലാളികൾ മാത്രമാണുണ്ടായിരുന്നത്. മലയാളി ഹജ്ജ് യാത്രക്കാർ വർധിക്കുന്നതായും ഭാരവഹികൾ പറഞ്ഞു.
ശൈഖ് അബ്ദുറഹ്‌മാൻ മൗലവിയാണ് മലയാളി ഹജ്ജ് യാത്ര സംഘത്തെ നയിക്കുക. മസ്‌കത്ത് വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പോവുന്ന യാത്ര സംഘം ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മദീനയിലേക്ക് പോവുക.മസ്‌കത്ത് സുന്നി സെന്ററിന് കീഴിൽ ഹജ്ജിനു പോകുന്നവർക്കായി ഹജ്ജ് ക്യാമ്പ് പഠന ക്ലാസ്സും സംഘടിപ്പിച്ചിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033