റിയാദ് : ഉംറ നിർവഹിക്കാനെത്തിയ മലയാളി വനിത മദീനയിൽ നിര്യാതയായി. മലപ്പുറം വളവന്നൂർ കരുവാത്തുകുന്ന് സ്വദേശിനി നടുവിൽത്തൊട്ടി ഖദീജയാണ് (54) മരിച്ചത്. ഭർത്താവിനും മകനുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു. ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ച രാത്രി മദീനയിൽ എത്തിയ ഇവർ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. മദീന സന്ദർശനം പൂർത്തിയാക്കി നാളെ ഉച്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭർത്താവ്: കുഞ്ഞിക്കമ്മു പാതിക്കൽ. മക്കൾ: ലത്തീഫ്, ഷഫീഖ്, റസീന, ഫമീന, മരുമക്കൾ: ഷറഫുദ്ദീൻ, റാഫി, സബിത ഫാരിഷ, ഹാമിദ ഷെറിൻ. മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഉംറ ഗ്രൂപ്പ് അമീർ ഷറഫുദ്ദീൻ റഹ്മാനി, സാമൂഹിക പ്രവർത്തകരായ ഷഫീഖ്, ബഷീർ വാഴക്കാട് എന്നിവർ രംഗത്തുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.