Saturday, July 5, 2025 10:54 am

അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വടകര : കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാൾ പിടിയിൽ. വടകരയിൽ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്. കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയിൽ കുടുങ്ങിയത്. മാഹിയിൽ നിന്നും മദ്യം സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കോഴിക്കോടേക്ക് കടത്തിക്കൊണ്ടുവരുമ്പോഴാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. വടകരയിൽ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് മിഥുൻ തോമസിനെ പിടികൂടുന്നത്. സംശയം തോന്നി സ്കൂട്ടറിന്‍‌റെ സീറ്റ് തുറന്ന് പരിശോധിച്ചപ്പോൾ 21 ലിറ്റർ മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കോഴിക്കോട് വിവിധ ഭാഗങ്ങളിൽ എത്തിച്ച് വിൽപ്പന നടത്താനാണ് ഇയാൾ മദ്യം കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ജയരാജൻ.കെ.എ യും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

0
കോഴിക്കോട് : കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പോലീസ് പിടികൂടി

0
ചെങ്ങന്നൂർ: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തിച്ചയാളെ പോലീസ് പിടികൂടി....

മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ കെ ദാമോദരനെ അനുസ്മരിച്ചു

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ കെ...

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു

0
പട്‌ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ്...