തിരുവനന്തപുരം : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നടത്തി. ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്തു. ആഗ്രഹ് സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂർ അദ്ധ്യക്ഷത വഹിച്ചു. ഗിന്നസ് നേടിയ പുതിയ അംഗങ്ങളെ മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ.റഷീദ് ആദരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഗിന്നസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. പുതിയ അംഗങ്ങളെ സി ഡബ്ല്യു സി ചെയർപേഴ്സൺ അഡ്വ. ഷാനിബ ബീഗം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസ് ജേതാവ് ഷർമി ഉലഹന്നാൻ, ചലച്ചിത്ര നിരൂപകൻ സുനിൽ സി. ഇ, ജേർണലിസ്റ്റ് ബാബുരാമചന്ദ്രൻ, പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ആഗ്രഹ് ഭാരവാഹികളായ സുനിൽ ജോസഫ്, പ്രിജേഷ് കണ്ണൻ, അശ്വിൻ വാഴുവേലിൽ, വിജിത രതീഷ് എന്നിവർ പ്രസംഗിച്ചു. ഈ വർഷം ഗിന്നസ് റെക്കോർഡ് നേടിയ അർജുൻ പി പ്രസാദ്, കമൽജിത്, ജുവാന, നവനീത് മുരളീധരൻ, ദിതി ജെ നായർ, ടിജോ വർഗീസ്, ജോസ്കുട്ടി എൽബിൻ എന്നിവർക്കുള്ള ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ആന്റണി രാജു, പ്രേംകുമാർ എന്നിവർ ചേർന്ന് കൈമാറി. സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സത്താർ ആദൂർ (പ്രസിഡന്റ് ) സുനിൽ ജോസഫ് (സെക്രട്ടറി ), പ്രീജേഷ് കണ്ണൻ (ട്രഷറർ), അശ്വിൻ വാഴുവേലിൽ (ചീഫ് കോഡിനേറ്റർ), വിജിത രതീഷ്, റെനീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) തോമസ് ജോർജ്, ലത കളരിക്കൽ (വൈസ് പ്രസിഡണ്ട് ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1