കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ബിഹാര്‍ സ്വദേശിയെ കഞ്ചാവ് സഹിതം പോലീസ് പിടികൂടി. ‘ചെറുവണ്ണൂര്‍ ഭായ്’ എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് സജ്ജാദി(40)നെയാണ് നല്ലളം പോലീസ് എസ്.ഐ റിഷാദലി നെച്ചിക്കാടനും സംഘവും അറസ്റ്റ് ചെയ്തത്. മുന്‍പ് സമാന കേസില്‍ അറസ്റ്റിലായവരുടെ മൊബൈൺ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സജ്ജാദും കുടുങ്ങിയത്. 11 പൊതികളിലായി സൂക്ഷിച്ച 650 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ചെറുവണ്ണൂര്‍, ഫറോക്ക് എന്നിവിടങ്ങളിലെ ചെറുപ്പക്കാരാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ എം രവീന്ദ്രന്‍, കെകെ രതീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തഹ്‌സീം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, അനൂപ്, രഞ്ജിത്ത്, അരുണ്‍ഗോഷ്, ഹോം ഗാര്‍ഡ് വിജയകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1