ഇന്തോനേഷ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ഗവേഷകർ. ഇന്തോനേഷ്യയിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും അപകടകാരിയായ വേരിയെന്റാണ് ഇതെന്ന് ഗവേഷകർ പറഞ്ഞു. പുതിയ വകഭേദം ജക്കാർത്തയിലെ ഒരു രോഗിയുടെ സ്രവത്തിൽ നിന്ന് ശേഖരിച്ചു. ഈ വേരിയന്റിന് 50 ഓളം വരുന്ന മാരകമായ ഒമിക്രോൺ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ 113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ളതായി ഗവേഷകർ പറയുന്നു. ഇതിൽ മുപ്പത്തിയേഴ് മ്യൂട്ടേഷനുകൾ കൊവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നു. സ്പൈക്ക് പ്രോട്ടീൻ വൈറസിനം മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നു.
പുതുതായി കണ്ടെത്തിയ വകഭേദം അതിവേഗം പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാർവിക്ക് സർവകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ലോറൻസ് യംഗ് ഡെയിലി മെയിൽ ഓൺലൈനിനോട് പറഞ്ഞു. വലിയൊരു പകർച്ചയിലേക്ക് പോകാതിരിക്കാനാവശ്യമായ ജാഗ്രതാ നിർദ്ദേശവും ഗവേഷകർ നൽകിയിട്ടുണ്ട്.
നിശ്ശബ്ദമായി ഉയർന്നുവരുന്ന ഇതുപോലുള്ള പുതിയ വകഭേദങ്ങളെയാണ് ഏറ്റവും വലിയ ഭയമെന്ന് യംഗ് പറഞ്ഞു. വൈറസ് പടരുകയും പരിവർത്തനം തുടരുകയും ചെയ്യുമ്പോൾ അത് അനിവാര്യമായും ഏറ്റവും ദുർബലരായവരിൽ ഗുരുതരമായ അണുബാധകൾക്ക് കാരണമാകും. 113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചതിതായാണ് മനസിലാക്കുന്നതെന്നും ഗവേഷകർ പറയുന്നു. ‘എയ്ഡ്‌സ് രോഗികൾ അല്ലെങ്കിൽ കീമോതെറാപ്പിക്ക് വിധേയരായ കാൻസർ രോഗികൾ പോലുള്ള രോഗികളിലാണ് വെെറസ് കൂടുതലായി പിടിപെടാനുള്ള സാധ്യത.’ – റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033