തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 12 വർഷം കഠിന തടവും 42,000രൂപ പിഴയും ശിക്ഷ. അമ്പൂരി കോവില്ലൂർ കാരിക്കുഴി പറത്തി കാവുവിള കിഴക്കുംകര വീട്ടിൽ ബിജുവിനെ (48) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 11 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2021 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ കളിച്ച ശേഷം സ്വന്തം വീട്ടിലെത്തി അനുജത്തിയുമായി ടെറസിൽ ഉണങ്ങാനിട്ടിരുന്ന കൊപ്രതേങ്ങ വാരുന്നതിനിടയിൽ പ്രതി ടെറസിൽ വെച്ച് അതിജീവിതയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികൾ താഴെയെത്തി അമ്മൂമ്മയോട് വിവരം പറയുകയായിരുന്നു. പിതാവ് മരണപ്പെട്ട കുട്ടി അമ്മൂമ്മയോടൊപ്പമായിരുന്നു താമസം. മാതാവും കുട്ടിയെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് വിവരം അറിഞ്ഞ ബന്ധുക്കൾ സ്കൂളിലും നെയ്യാർഡാം പോലീസിലും പരാതി നൽകുകയായിരുന്നു. കുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്തായിരുന്ന പ്രതി വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. അന്നത്തെ നെയ്യാർഡാം ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർമാരായിരുന്ന രമേശൻ, മനോജ് കുമാർ എന്നിവരടങ്ങിയ സംഘമായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 30 രേഖകൾ ഹാജരാക്കുകയും നാല് തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോക്യൂട്ടർ ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1