ന്യൂയോർക്ക് : അവിശ്വാസിയും അഭിനേത്രിയും ട്രാൻസ് നേതാവുമായ 52കാരിയെ സംസ്കാര ചടങ്ങിനെ അപലപിച്ച് കത്തോലിക്കാ സഭ. ന്യൂയോർക്കിലെ റോമൻ കത്തോലിക്കാ അതിരൂപതയാണ് ട്രാൻസ് വിഭാഗം നേതാവിന്റെ വ്യാഴാഴ്ച നടന്ന സംസ്കാര ചടങ്ങിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. കത്തോലിക്കാ വിശ്വാസത്തിന് തന്നെ അപമാനിക്കുന്നതാണ് സംസ്കാര ചടങ്ങുകൾ എന്നാണ് സഭ വിലയിരുത്തുന്നത്. മാൻഹാട്ടനിലെ സെന്റ് പാട്രിക്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ചാണ് സിസിലിയ ജെന്റിലിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.
മരിച്ചയാളുടെ സ്വത്വത്തേക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അവിശ്വാസത്തേക്കുറിച്ച് വാദിച്ചിരുന്ന സിസിലിയയുടെ സംസ്കാരം എന്നാണ് ദേവാലയത്തിൽ നടത്താൻ സമ്മതിച്ചതെന്നും ധാരണയില്ലെന്നാണ് സഭ വിശദമാക്കുന്നത്. ആയിരത്തിലധികം ആളുകളുടെ സാന്നിധ്യത്തിലാണ് ട്രാൻസ് വിഭാഗം നേതാവും ആക്ടിവിസ്റ്റും അഭിനേത്രിയും ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്തിരുന്ന അഭിഭാഷകയുമായ സിസിലിയയുടെ സംസ്കാരം നടന്നത്. വിശ്വാസ രീതികളെ പരസ്യമായി അപലപിക്കുകയു അവിശ്വാസിയായി നിലകൊള്ളുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു സിസിലിയ. അടുത്ത കാലത്തെങ്ങും കത്തോലിക്കാ സഭയിൽ നടന്നിട്ടില്ലാത്ത അത്ര അധികം ആളുകളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.