തൃശ്ശൂര്‍ : തൃശൂര്‍ വിളയനാട് റോഡ് നിര്‍മാണ കമ്പനിയുടെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി വര്‍മാനന്ദ് കുമാറാണ് (19) മരിച്ചത്. കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനകത്ത് ജോലി ചെയ്യുന്നതിനിടെ സ്വിച്ച് ഓണ്‍ ആക്കിയതാണ് അപകട കാരണം. സൈറണ്‍ മുഴക്കാതെയാണ് മറ്റൊരു തൊഴിലാളി സ്വിച്ച് ഓണ്‍ ചെയ്തത്. മെഷീന്‍ ഓണാക്കിയ യുപി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂര്‍ക്കഞ്ചേരി-കൊടുങ്ങല്ലൂര്‍ പാതയുടെ നിര്‍മാണം നടക്കുന്നതിനിടെയാണ് സംഭവം.
കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
RECENT NEWS
Advertisment