വിയ്യൂർ : വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു. നെഞ്ച് വേദനയെ തുടർന്ന് ഇന്നലെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകശ്രമം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു തക്കാളി രാജീവ്. ഇയാളെ മുമ്പ് കാപ്പ പ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. അതിനുശേഷം വീണ്ടും ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
വിയ്യൂർ ജയിലിൽ തടവിലായിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരിച്ചു
RECENT NEWS
Advertisment