Thursday, May 8, 2025 11:51 am

ഐക്യ സന്ദേശം വിളിച്ചോതി ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും  നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : ഇസ്രയേലിന് പിന്തുണ നൽകുന്ന ഇന്ത്യൻ നിലപാടിൽ പ്രതിഷേധിച്ചും പിറന്ന മണ്ണിന് വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സയണിസ്റ്റ് ഭീകരതക്കെതിരെയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അടൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുസമ്മേളനവും നടന്നു. പറക്കോട് ജുമാ മസ്ജിദിൽ നിന്ന് ആരംഭിച്ച ഐക്യദാർഢ്യറാലി നഗരം ചുറ്റി അടൂർ കെഎസ്ആർടിസി കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നവാസ് മന്നാനി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അടൂർ താലൂക്ക് പ്രസിഡൻറ് സലാഹുദ്ദീൻ
കുരുന്താനത്ത് അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി അൻസാരി ഏനാത്ത് സ്വാഗതം പറഞ്ഞു. പഴകുളം മുസ്ലിം ജമാഅത്ത് സെക്രട്ടറി എസ് സജീവ് പഴകുളം ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് സി എസ് യുസുഫ് മോളൂട്ടി, ജില്ലാ സെക്രട്ടറി അബ്ദുൽ റസാക്ക് ചിറ്റാർ, ജില്ലാ ട്രഷറർ രാജാ കരീം, വൈസ് പ്രസിഡൻ്റ് ഷാജി എം എസ് ബി ആർ, ജില്ലാ കമ്മിറ്റി അംഗം സാബു അടൂർ, താലൂക്ക് ട്രഷറർ അബ്ദുൽ മജീദ് കോട്ടവീട്, ലജ്നത്തുൽ മുഅല്ലിമിൻ ജില്ലാ സെക്രട്ടറിയും അടൂർ ജുമാ മസ്ജിദ് ചീഫ് ഇമാമുമായ സൈനുദ്ദിൻ ബാഖവി, ജംഇയ്യത്തുൽ ഉലമ അടൂർ താലൂക്ക് പ്രസിഡൻ്റും മണ്ണടി മുസ്ലിം ജമാഅത്ത് ചീഫ് ഇമാമുമായ അമാനുല്ല ബഖവി, ഏഴംകുളം ജുമാമസ്ജിദ് ചീഫ് ഇമാം യൂസുഫ് അൽ ഖാസിമി, പറക്കോട് ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ കരീം മൗലവി, പഴകുളം ജുമാമസ്ജിദ് ഇമാം മുഹമ്മദ് അമീൻ മൗലവി, അടൂർ ടൗൺ ജുമാമസ്ജിദ് ഇമാം അബ്ദുൽ റഹീം മൗലവി, കേരള മുസ്ലിം യുവജന ഫഡറേഷൻ അടൂർ മേഖല പ്രസിഡൻ്റ് താജുദീൻ കല്ലു കിഴക്കേതിൽ, എഴംകുളം ജമാഅത്ത് പ്രസിഡൻ്റ് ഫിറോസ്, പറക്കോട് ജമാഅത്ത് പ്രസിഡൻ്റ് ഷാൻ പറക്കോട്, പഴകുളം ജമാഅത്ത് പ്രസിഡൻ്റ് ഷൈജു വലിയവിള, മണ്ണടി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ, അടൂർ മുസ്ലിം ജമാഅത്ത് സെക്രട്ടറി അൻസാരി റാവുത്തർ, ഏഴംകുളം മുസ്ലിം ജമാഅത്ത് സെക്രട്ടറി അൽത്വാഫ്, അടൂർ മുസ്ലിം മഹല്ല് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി പാറക്കൽ മുഹമ്മദാലി, കോഡിനേഷൻ കമ്മിറ്റി അംഗങ്ങളായ നൗഷാദ് കോട്ടവിള, ത്വൽഹ ഏഴംകുളം, താജുദീൻ പറക്കോട്, ബുഷ്‌റനിരപ്പിൽ, ജാഫർ ഖാൻ മണ്ണടി എന്നിവർ നേതൃത്വം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി

0
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം...

ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തുന്നു....

ചെങ്ങന്നൂർ-മുണ്ടക്കയം റൂട്ടിൽ കെഎസ്ആർടിസി ആരംഭിച്ച പുതിയ സർവീസിന് അയിരൂർ തേക്കുങ്കൽ ജംഗ്ഷനില്‍ നാട്ടുകാർ വരവേൽപ്...

0
കോഴഞ്ചേരി : ചെങ്ങന്നൂർ-മുണ്ടക്കയം റൂട്ടിൽ കെഎസ്ആർടിസി ആരംഭിച്ച പുതിയ സർവീസിന് അയിരൂർ...