മനാമ : മതനിരപേക്ഷ നിലപാടുകളെ ചരിത്രത്തിൽ നിന്നും പൂർണ്ണമായും തിരസ്കരിക്കാൻ സംഘടിതമായ ശ്രമം ശക്തമായി നടക്കുന്ന കാലത്ത് നമ്മൾ എല്ലാവരും ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാനപ്രവർത്തനം നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കളെയും നവോത്ഥന മൂല്യങ്ങളെയും നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും ബഹുസ്വരതയെയും പുനരാനയിക്കുക എന്നതാണ് ഏറ്റവും പ്രധാനപെട്ട പ്രവർത്തനം എന്ന് പ്രിയദർശിനി പബ്ലിക്കേഷന്റെയും ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ പ്രമുഖ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അഭിപ്രായപെട്ടു. ചരിത്രം പണ്ട് കാലങ്ങളിൽ കോളേജുകളിലും സ്കൂളുകളിലും ആണ് പഠിച്ചിരുന്നത് എങ്കിൽ ഇന്ന് ചരിത്രം പാഠപുസ്തകങ്ങളിൽ നിന്നും തെരുവുകളിലേക്ക് വന്നു. ഇന്ത്യൻ ഭരണഘടന പാർലമെന്റിലും നിയമസഭകളിലും സുപ്രിം കോടതിയിലും ഹൈകോടതി യിലും ഒക്കെ ആയിരുന്നു ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് നമ്മുടെ നാട്ടിലെ വിവിധ സമുദായ കമ്മറ്റികൾ നടത്തുന്ന യോഗങ്ങളിൽ ചർച്ചചെയ്യപ്പെടുന്നു.
ഭൂത കാലത്തെ വിസ്മരിക്കുന്നവർ ഒരിക്കൽ കൂടി അതിൽ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന പുതിയ തലമുറ, ചരിത്രത്തെ വിസ്മരിച്ചു കൊണ്ട് ചരിത്രബോധം ഇല്ലാത്ത പുതിയ തലമുറയെ ചരിത്രം പുനർ ആവിഷ്കരിക്കാൻ ഇന്നത്തെ പ്രതിസന്ധികളെ മറികടക്കാൻ ജീവിതത്തെ പുതുക്കി പണിയുന്നതിന് വേണ്ടിയുള്ള അന്വേഷണമാണ് ചരിത്ര പഠനം. ആശയപരമായി ആയുധം അണിയാതെ എതിരാളികളെ തോൽപ്പിക്കാൻ സാധിക്കില്ല, ആയതിനാൽ ചരിത്രപഠനം ഈ കാലഘത്തിൽ അത്യന്താപേഷിതം ആണ്. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഏറ്റെടുത്ത ബ്രിട്ടീഷുകാർ ചെയ്ത ഏറ്റവും വലിയ വഞ്ചന എന്നത് സൗഹാർദത്തിൽ കഴിഞ്ഞിരുന്ന ആളുകളെ ഹിന്ദു -മുസ്ലിം എന്ന പേരിൽ വർഗീയത വളർത്തുന്നതിന് വേണ്ടി ഇന്ത്യ ചരിത്രം നിർമിക്കാൻ ചരിത്രകാരന്മാർ അല്ലാത്ത ചരിത്ര ബോധം ഇല്ലാത്ത ഉദ്യോഗസ്ഥരെ കൊണ്ട് സമർദ്ധമായി വളച്ചൊടിച്ചു കൊണ്ട് ഇന്ത്യയുടെ ചരിത്രം നിർമ്മിക്കുക എന്നത് ആയിരുന്നു.
പുരാതനകാലഘട്ടത്തെ ഹൈന്ദവം ഇന്നും മധ്യകാലഘട്ടത്തെ മുസ്ലിം കാലഘട്ടം എന്നും ആധുനിക കാലത്തെ ബ്രിട്ടീഷ് കാലഘട്ടം എന്നും ആക്കി ചരിത്രം നിർമിച്ചു. ഇന്ത്യ ചരിത്രത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കുകയും മതാനിയായികളുടെ ചരിത്രത്തെ മത ചരിത്രമാക്കി വ്യാഖ്യാനം നടത്തുകയും ചെയ്തതിൻ പ്രകാരം ആധുനിക ഇന്ത്യയിൽ വർഗീയത വളർത്തിയത് ബ്രിട്ടീഷ്കാരുടെ ഭരണ കാലഘത്തിന് ശേഷം ആയിരുന്നു എന്നും പി ഹരീന്ദ്രനാഥ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രിയദർശിനിപബ്ലിക്കേഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ അഷ്‌റഫ് പുതിയപാലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോർഡിനേറ്റർ സൈദ് എം എസ് ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയൂർ, ഒഐസിസി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ബിജുബാൽ സി കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.