കോന്നി : തേക്കുതോട് പൂച്ചക്കുളത്ത് വളർത്തു നായയെ പുലി ആക്രമിച്ചു കൊന്നു. പൂച്ചക്കുളം അനില ഭവനം അനിൽ കുമാറിന്റെ വീട്ടിലെ വളർത്ത് നായയെ ആണ് പുലി കൊന്നത്. രാവിലെ കൂൺ ശേഖരിക്കാൻ പോയവരാണ് വീട്ടിൽ നിന്ന് കുറച്ച് അകലെ നായയുടെ ജഡം കണ്ടെത്തിയത്. കഴുത്തിന്റെ ഭാഗവും മുൻ കയ്യും പുലി ഭക്ഷിച്ച നിലയിൽ ആയിരുന്നു. ഗുരുനാഥൻ മണ്ണ് ഫോറെസ്റ്റ് ഡെപ്യൂട്ടി ഇൻചാർജ് ജയകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നു
RECENT NEWS
Advertisment