കണ്ണൂര്‍ : പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റില്‍ തൂക്കി കാറോടിച്ച സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് കുമാറിനെ കണ്ണൂര്‍ ടൗണ്‍ പോലീസാണ് സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിരുന്നു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലെ ജീവനക്കാരനോടാണ് പോലീസുകാരന്‍ അതിക്രമം കാണിച്ചത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സന്തോഷ്‌കുമാര്‍. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ നല്‍കി. ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കാറില്‍ നിന്ന് തിരിച്ചെടുത്തോയെന്നായിരുന്നു മറുപടി.
പണം നല്‍കാതെ പോകാനുള്ള ശ്രമം പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടഞ്ഞു. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന അനിലുമായി ഇയാള്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ വരെ സഞ്ചരിച്ചു. സംഭവത്തില്‍ പൊലീസുകാരനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് സിവില്‍ സ്റ്റേഷന് മുന്നിലെ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1