കോന്നി : സംസ്ഥാനത്തെ കളിക്കളങ്ങൾ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമ്മിക്കുക എന്നത് ഇടതുപക്ഷ സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യം ആണെന്നും ഇത് ഉടൻ തന്നെ നടപ്പാക്കുമെന്നും കായിക – വഖഫ്, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കോന്നി മണ്ഡലത്തിൽ കലഞ്ഞൂരിൽ കായിക വകുപ്പിന്‍റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഉത്‌ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 112 കളിക്കളങ്ങൾ ഒരുക്കുവാൻ 115 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഫിസിക്കൽ ഫിറ്റ്നസ് സെന്ററുകൾ വളരെയധികം പ്രാധാന്യത്തോടെ ആണ് കേരളത്തിലെ ജനങ്ങൾ നോക്കി കാണുന്നത്.
കേരളത്തിലെ കായിക രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. കായിക ക്ഷമതയുള്ള പൗരനെ വ്യായാമത്തിലൂടെ മാത്രമേ സൃഷ്ടിക്കുവാൻ കഴിയൂ. അടുത്ത അധ്യയന വർഷം മുതൽ കായികം ഒരു ഇനമായി കേരളത്തിലെ വിദ്യാലങ്ങളിൽ കുട്ടികളെ പഠിപ്പിക്കും. നിരവധി കായിക താരങ്ങൾക്ക് ഇതിലൂടെ ജോലി ലഭിക്കും. എഴുപത്തഞ്ച് കോടി രൂപയാണ് സംസ്ഥാനത്തെ കായിക കേന്ദ്രത്തിനായി മുടക്കുന്നത്. അടുത്ത മാസം 23 ന് മുൻപ് കേരളത്തിലെ വിദ്യാർത്ഥികളുടെ കായിക ക്ഷമത അളക്കുന്നതിന് സംസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വാഹനം പര്യടനം നടത്തും.
അഞ്ഞൂറ് സർക്കാർ ഫിറ്റ്നസ് സെന്ററുകൾ സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രിപറഞ്ഞു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി വി പുഷ്പ വല്ലി, പറക്കോട് ബ്ലോക്ക് പ്രസിഡണ്ട് ആർ തുളസീധരൻ പിള്ള, കലഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി എബ്രഹാം, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽ കുമാർ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാൻ ഹുസ്സൈൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആശ സജി, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി ഐസക്ക്പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ പി വി ജയകുമാർ, സുജ അനിൽ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.